Ticker

6/recent/ticker-posts

കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥികളായ അഞ്ചുപേർ മരിച്ചു

ആലപ്പുഴ കളർകോടിനടുത്ത് ദേശീയപാതയിൽ കാറും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥികളായ അഞ്ചുപേർ മരിച്ചു കാറിൽ ഉണ്ടായിരുന്ന മൂന്നുപേർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവരാണ് മരിച്ചത് ഒരാൾ സംഭവം സ്ഥലത്തും നാലുപേർ ആശുപത്രിയിലും എത്തിയപ്പോഴും ആണ് മരണപ്പെട്ടത്.

തിങ്കളാഴ്ച രാത്രി 9 45 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ മുൻ ഭാഗത്തെ ചില്ല് തകർന്നു പുറത്തേക്ക്  തെറിച്ചുവീണു.
ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. മഴ കാരണം കാറിൻറെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് നിഗമനം

Post a Comment

0 Comments