Ticker

6/recent/ticker-posts

മേപ്പയ്യൂര്‍ ഇടയിൽ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി

.

മേപ്പയ്യൂര്‍ ഇടയിൽ കുടുങ്ങിയ  കിണറുളളപറമ്പില്‍ രാജന്‍റെ കറവപശുവിനെ രക്ഷപ്പെടുത്തി..  ഇന്ന്  പന്ത്രണ്ട് മണിയോടെ പേരാമ്പ്ര അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
കാനയില്‍  വാരിയെല്ലുകള്‍ റോഡിന്‍റെ കരിങ്കല്‍ കെട്ടിനും  പറമ്പിന്‍റെ അതിര്‍കെട്ടിനും ഇടയില്‍ കുടുങ്ങി അനങ്ങാന്‍ കഴിയാത്ത വിധത്തിലായിരുന്നു നാല് വയസ്സ് പ്രായം തോന്നിക്കുന്ന പശു.സേനാംഗങ്ങള്‍ ഒരുഭാഗത്തെ മണ്ണ് ഇടിച്ചു വീതികുട്ടി പശുവിനെ ഹോസ് ,കയര്‍ എന്നിവയില്‍ ബന്ധിച്ച് നാട്ടുകാരുടെ സഹകരണത്തോടെ സുരക്ഷിതമായി പുറത്തെടുത്തു.
   പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ  അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെ നേതൃത്ത്വത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ  കെ ശ്രീകാന്ത്,കെ രഗിനേഷ്  കെ കെ ഗിരീഷ്കുമാര്‍,ഹൃദിന്‍,
ഹോംഗാര്‍ഡ് എ സി അജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Post a Comment

0 Comments