Ticker

6/recent/ticker-posts

തിക്കോടി അടിപ്പാത യാഥാർത്ഥ്യമാക്കുക -ജനകീയ കൺവൻഷൻ



നന്തി ബസാർ : തിക്കോടി ടൗണിൽ അടിപ്പാത യാഥാർത്ഥ്യമാക്കുവാനുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായി മൂടാടി രണ്ടാം വാർഡിലും വമ്പിച്ച ജനകീയ കൺവൻഷൻ ചേർന്നു. ആമ്പിച്ചിക്കാട്ടിൽ ഏരിയയിൽ ചേർന്ന കൺവൻഷനിൽ സ്ത്രീകളടക്കം ധാരാളം പേർ പങ്കെടുത്തു. കൺവൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.ദുൽഖിഫിൽ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ എ.വി.ഉസ്ന അദ്ധ്യക്ഷയായി. സഹദ് പുറക്കാട്, ടി.കെ.നാസർ, ഫൈസൽകുന്നോത്ത്, കെ.പി.മൂസ്സ, എം.സി.ഷറഫുദ്ദീൻ സംസാരിച്ചു.ഷംസുദ്ദീൻ കുക്കു സ്വാഗതവും, സുഹറ അസീസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments