പയ്യോളി ' കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡണ്ട് .അധ്യാപകൻ .എ ഇ ഒ.അറിയപ്പെടുന്ന ശാസ്ത്ര പ്രചാരകൻ.പ്രഭാഷകൻ. എന്നീ നിലകളിലെല്ലാം നാലു പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞു നിന്ന കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹ സമിതിയംഗം പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ അനുസ്മണ പ്രഭാഷണം നടത്തി. നമ്മുടെ ആരോഗ്യം പ്രതിസന്ധിയിലേക്കോ .എന്ന വിഷയത്തിൽ ഡോ.ബി.ഇഖ്ബാൽ ക്ലാസ്സെടുത്തു. അനുസ്മരണ സമിതി ചെയർമാൻ ഡോ.ആർ.കെ.സതീഷ് അധ്യക്ഷത വഹിച്ചു.അനുസ്മരണ സമിതി കൺവീനർ ജി.ആർ.അനിൽ സ്വാഗതവും വി.ശശികുമാർ നന്ദിയും പറഞ്ഞു. വേദിയിൽ കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ കവിതകളുടെ സംഗീതാവിഷ്കാരം നടന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.