Ticker

6/recent/ticker-posts

ക്ഷേമ-ആരോഗ്യ കാര്യങ്ങളിൽ സജീവമായ ഇടപെടൽ:കലോത്സവ നഗരിയിൽ ശ്രദ്ധേയമാവുകയാണ് വെൽഫെയർ കമ്മിറ്റി

  


നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വെൽഫെയർ കമ്മിറ്റി, മത്സരാർത്ഥികളുടെയും  അതിഥികളുടെയും അധ്യാപകരുടെയും ക്ഷേമ-ആരോഗ്യ കാര്യങ്ങളിൽ സജീവമായി ഇടപെട്ടും ആരോഗ്യ പരിശോധന നടത്തിയും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ചെറുവണ്ണൂർ, മേപ്പയൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും, ചെറുവണ്ണൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും ആയുർവേദ ആശുപത്രിയിലേയും പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേയും കല്പത്തൂർ ആർ.കെ. ട്രസ്റ്റ് ആശുപത്രിയിലെ യും ഡോക്ടർമാരും നഴ്സുമാരും ആശാവർക്കർമാരും പാലിയേറ്റീവ് അംഗങ്ങളും ഉൾപ്പെട്ട മെഡിക്കൽ ടീമിന്റെ സേവനങ്ങൾ ഇവിടെ സജീവമായി ലഭ്യമാണ്.ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ ജിതേഷ് കുമാർ കൺവീനറും കെ.പി.അഷ്റഫ് ചെയർമാനുമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.ശനിയാഴ്ചയാണ് കലോത്സവം അവസാനിക്കുന്നത്.

Post a Comment

0 Comments