Ticker

6/recent/ticker-posts

മേലടി ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു


ചെറുവണ്ണൂർ : മേലടി ഉപജില്ല സ്കൂൾ കലോത്സവം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ ടി ഷിജിത്ത് അധ്യക്ഷനായി. മേലടി എ ഇ ഒ പി ഹസീസ് കലോത്സവ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

 പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു, മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി രാജൻ, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമല കെ കെ, ജില്ലാ പഞ്ചായത്ത് മെമ്പർ സി എം ബാബു,പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ കെ സജീവൻ, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ എൻ ആർ രാഘവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീഷ ഗണേഷ്, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ആ ബാലകൃഷ്ണൻ, നിത വി പി, അനുരാജ് വി, ഷോബിദ് ആർ പി, രാജീവൻ എം, സജിന സി എസ്, ടി മനോജ്‌, എം കെ സുരേന്ദ്രൻ മാസ്റ്റർ,വി കെ മൊയ്തീൻ മാസ്റ്റർ, കൊയിലോത്ത് ഗംഗാധരൻ, സിപി ഗോപാലൻ, വി കെ മൊയ്തു, എം എം മൗലവി,മുബഷീർ,മനോജ്‌ ആവള, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ ഷൈബു എ ൻ കെ  സ്വാഗതവും  റിസ്പ്ഷൻ കമ്മറ്റി കൺവീനർ എ കെ അബ്ദുൽ അസീസ് നന്ദിയും രേഖപ്പെടുത്തി






Post a Comment

0 Comments