Ticker

6/recent/ticker-posts

കോഴിക്കോട് റവന്യൂ ജില്ല കലോത്സവം : വേദികൾ മാറുന്നത് മത്സരാർത്ഥികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി


കോഴിക്കോട് റവന്യൂ ജില്ല കലോത്സവം നടക്കുന്ന വേദികൾ മാറുന്നത് മത്സരാർത്ഥികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി 
1 മുതൽ 20 വരെയുള്ള വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത് എന്നാൽ പല സമയങ്ങളിലും വേദികൾ മാറിയതായി അനൗൺസ്മെൻറ് ചെയ്യുന്നത് വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്നു.
   ഇന്ന് പ്രധാനവേദിയായ വേദി ഒന്നിൽ അരങ്ങേണ്ടിയിരുന്ന ഹയർസെക്കൻഡറി വിഭാഗം ഒപ്പന വൈകിട്ടോടെ വേദി ഇരുപതിലേക്ക് മാറ്റിയതായി അറിയിപ്പുണ്ടായി 
അതേസമയം ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരം 22ന് വെള്ളിയാഴ്ച ഒന്നാം വേദിയിലായാണ് നോട്ടീസിൽ പറയുന്നത് ഇത്തരത്തിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കേണ്ട മത്സര ഇനങ്ങൾ വേദികൾ മാറുന്നതും ദിവസങ്ങൾ മാറുന്നതും പൊതുവേആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നു

Post a Comment

0 Comments