Ticker

6/recent/ticker-posts

സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

പയ്യോളി:നമസ്തെ ഭാരത് സ്കീമിന്റെ ഭാഗമായി സെപ്റ്റിക് ടാങ്ക് സിവറേജ് ശുചീകരണ തൊഴിലാളികൾക്കുള്ള സുരക്ഷ ഉപകരണങ്ങളുടെ വിതരണം നഗരസഭ ചെയർമാൻ  വി കെ അബ്ദുറഹ്മാൻ നിർവഹിച്ചു. പയ്യോളി നഗരസഭ പ്രദേശത്തു ഈ മേഖലയിൽ ജോലി ചെയ്തു വരുന്നവരും രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ 10 തൊഴിലാളികൾക്കായി 7 ഇനം സുരക്ഷ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷ പദ്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിച്ചു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കോട്ടക്കൽ, കൗൺസിലർ സുനൈദ് എ സി,സി സി എം ലതീഷ് കെ സി,ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments