Ticker

6/recent/ticker-posts

എഗ്മോർ എക്സ്പ്രസ് പയ്യോളിയിൽ എത്തിയപ്പോൾ കുഴഞ്ഞ് വീണ തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി ഫയർഫോഴ്സ് ആശുപത്രിയിൽ എത്തിച്ചു

എഗ്മോർ എക്സ്പ്രസ് പയ്യോളിയിൽ എത്തിയപ്പോൾ കുഴഞ്ഞ് വീണ തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി ഫയർഫോഴ്സ് ആശുപത്രിയിൽ എത്തിച്ചു. തമിഴ്നാട് സ്വദേശിയായ മുഹമ്മദ് ഷാനിബ് എന്ന ആളാണ് കുഴഞ്ഞുവീണത് എന്നാണ് അറിയുന്നത് .   ഇന്ന് രാവിലെ 11 മണിയോടെ പയ്യോളിയിലൂടെ ട്രെയിൻ കടന്ന് പോകുന്ന സമയത്താണ് ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കൊയിലാണ്ടി ഫയർഫോഴ്സ്  കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ എത്തി ട്രെയിനിൽ നിന്നും ഇയാളെ ആംബുലൻസിലേക്ക് മാറ്റി  താലൂക്ക് ആശുപത്രിയിൽ എത്തിച്ചു തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments