Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് യുവാവ് വീട്ടിൽ കയറി ആക്രമിച്ചതായി പരാതി വീടിനു നേരെയും ആക്രമണം ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു ( വീഡിയോ)

കൊയിലാണ്ടി: വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ഗൃഹനാഥനെയും ഭാര്യയെയും പെൺമക്കളെയും യുവാവ് വീട്ടിൽ കയറി ആക്രമിച്ചതായി പരാതി കൊയിലാണ്ടി പന്തലായനി സ്വദേശി ശ്രീവത്സം വീട്ടിൽ ഉണ്ണികൃഷ്ണനും കുടുംബത്തിനും നേരെയാണ് ആക്രമണം അഴിച്ചുവിട്ടത് ഇതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ് അക്രമത്തിൽ പരിക്കേറ്റ കുടുംബം കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സ തേടി .

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം വീടിനു സമീപത്ത് തകർന്നു കിടക്കുന്ന കെട്ടിടത്തിൽ സ്ഥിരമായി ലഹരി ഉപയോഗം നടത്തിയിരുന്നത് ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചതെന്ന് വീട്ടുകാർ പറയുന്നു തുടർന്ന് വാക്കേറ്റവും കയ്യങ്കാളിയും ഉണ്ടായി ഉണ്ണികൃഷ്ണൻ വീട്ടിലേക്ക് മടങ്ങി ഉച്ചയ്ക്ക് കുടുംബത്തിനൊപ്പം ആഹാരം കഴിക്കുന്നത് സമയത്ത് മൂന്നംസംഘം വീണ്ടും എത്തി വീട്ടിൽ കയറി ഇദ്ദേഹത്തെ തല്ലുകയും തടയാൻ ശ്രമിച്ച ഭാര്യക്കും മക്കൾക്കും മർദ്ദനമേറ്റതായും കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു വീടിൻറെ ജനൽ ചില്ലുകളും അടിച്ചു തകർത്തിട്ടുണ്ട്

Post a Comment

0 Comments