Ticker

6/recent/ticker-posts

മൈലാഞ്ചി മൊഞ്ചണിഞ്ഞ് വൻമുഖം എ എം യു പി സ്കൂൾ'




 
മേപ്പയ്യൂർ: ചെറുവണ്ണൂരിൽ നടന്ന മേലടി സബ്ജില്ലാ കലോത്സവ മേളയിൽ, വേദി-2ൽ നടന്ന യുപി വിഭാഗം ഒപ്പനയിൽ വൻമുഖം കോടിക്കൽ എ എം യു പി സ്കൂൾ ഒന്നാം  സംസ്ഥാനം കരസ്ഥമാക്കി.
  9 ടീമുകളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത് ഇവരെ പിന്തള്ളിയാണ് ഓന്നാം സ്ഥാനം നേടി വെണ്മുഖം എ. എം. യു. പി സ്കൂളിലെ പെൺമണികൾ വിജയിച്ചു കയറിയത്

വേദി യമുനയിൽ, മത്സരം തുടങ്ങാൻ വൈകിയെങ്കിലും സദസ്സ് ആവേശജനകമായിരുന്നു. ഒപ്പന പാട്ടിന്റ ഈണത്തിൽ 9 ടീമുകൾ ചുവടുവെച്ചു.

ഒപ്പന കേരളത്തിലെ  മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്.  സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്.  ഉത്തരകേരളത്തിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.പിന്നണി പാടാനും ഏതാനും പേർ അണിനിരക്കും.  
ഏഷ്യയിലെ ഏറ്റവും വലിയ കലാസാഹിത്യമായ ഒപ്പന യുവജനോത്സവത്തിലെ ഒരു പ്രധാന മത്സരയിനം കൂടിയാണ്




Post a Comment

0 Comments