Ticker

6/recent/ticker-posts

ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും സി.കെ.ജി.എം. എച്ച്. എസ്. എസ്. ചിങ്ങപുരം

ചെറുവണ്ണൂർ :മേലടി സബ്ജില്ലാ കലോത്സവ മേളയിൽ, വേദി യമുനയിൽ അറബനമുട്ടിന്റെ ചടുല താളങ്ങൾ അരങ്ങേറി.  ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും സി.കെ.ജി.എം. എച്ച്. എസ്. എസ്. ചിങ്ങപുരം ജില്ലാതലത്തിലേക്ക് യോഗ്യത നേടി. സെയ്തലവി പൂക്കളത്തൂർ, അനീസ് പുറക്കാട് എന്നിവരാണ് പരിശീലകർ.കഴിഞ്ഞ വർഷത്തെ സംസ്ഥാന കലോത്സവത്തിലുംഎ ഗ്രേഡ് നേടിയ ടീം ആണ്.
ഉത്തരകേരളത്തിലെ മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു പുരാതന അനുഷ്ഠാനകലാരൂപമാണ് അറബനമുട്ട്. മലബാറിൽ ഏറെ പ്രചാരമുള്ള ഈ കലാരൂപം മത്സരവേദികളിലും അവതരിപ്പിച്ചുവരുന്നു. "അറബന" എന്ന വാദ്യോപകരണം കൈ കൊണ്ട് മുട്ടിയാണ് കളിക്കുന്നത്.   

അതിനെ കൂടുതൽ ജനകീയമാക്കാൻ വേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ ഇതൊരു മത്സരയിനമായി സ്കൂൾ കലോത്സവങ്ങളിൽ അരങ്ങേറി.

Post a Comment

0 Comments