ഉപജില്ല സ്കൂൾ കലോത്സവം 2024 നവംബർ 4,5,6,7 തീയതികളിൽ കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ 76 -ഓളം വിദ്യാലയങ്ങളിൽ നിന്നായി പന്ത്രണ്ടായിരത്തി ലധികം വിദ്യാർത്ഥികൾ നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ വിവിധ വിഭാഗങ്ങളിലായി 293 - ഇനങ്ങളിലാണ് മത്സരം.മത്സരങ്ങൾക്കായി 12 വേദികളും, വിപുലമായ ഭക്ഷണപന്തൽലും ഒരുക്കീട്ടുണ്ട്.
വിഭവ സമൃദ്ധമായ ഭക്ഷണം, സുരക്ഷ, ആരോഗ്യം, ഗതാഗത, ട്രോഫി, ഗ്രീൻ പ്രോട്ടോക്കോൾ ഉൾപ്പെടെ യുള്ള കമ്മിറ്റികൾ മേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭ കൾക്ക് മത്സരിക്കുന്നതി നുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.


0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.