Ticker

6/recent/ticker-posts

താമരശ്ശേരിയിൽ എട്ട് ദിവസം മുമ്പ് കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

താമരശ്ശേരി: കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കാണാതായ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മകൾ ദേവനന്ദയേയും, എകരൂൽ സ്വദേശിയായ വിഷ്ണുവിനേയും ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിന കത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. എട്ട് ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
 

Post a Comment

0 Comments