Ticker

6/recent/ticker-posts

പട്‌നയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ മരിച്ചു. 30 പേര്‍ക്ക് പൊള്ളലേറ്റു.

പട്‌ന: ബിഹാറിലെ പട്‌നയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ മരിച്ചു. 30 പേര്‍ക്ക് പൊള്ളലേറ്റു. പട്‌ന റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഹോട്ടലില്‍ സുരക്ഷാ നിയമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായി പട്‌ന അഗ്‌നിരക്ഷാ സേനാ ഡയറക്ടര്‍ ജനറല്‍ ശോഭാ അഹൊകാകര്‍ പറഞ്ഞു.

Post a Comment

0 Comments