Ticker

6/recent/ticker-posts

പ്രാദേശിക വികസനം: ബാലുശ്ശേരി ബ്ലോക്കിൽ ശിൽപ്പശാല സംഘടിപ്പിച്ചു




ബാലുശ്ശേരി :  വികസിത് ഭാരത് – വി.ബി – ജി റാം ജി പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് ലക്ഷ്യമിട്ട് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ സുഗമമായ നടത്തിപ്പ്, ഗ്രാമപഞ്ചായത്തുകളുടെ പങ്കാളിത്തം, ജനകീയ ആസൂത്രണത്തിലൂടെ ആവശ്യാധിഷ്ഠിത വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ ശിൽപ്പശാലയിൽ ചർച്ച ചെയ്തു. വിവിധ സെഷനുകളിലായി വിദഗ്ധർ ക്ലാസുകൾ നയിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും പദ്ധതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനുമുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ശിൽപ്പശാല വഴിയൊരുക്കി.

ചടങ്ങിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് പ്രോഗ്രാം കോ–ഓർഡിനേറ്റർ ടി.ജെ. അരുൺ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, സെക്രട്ടറി ജോബി സാലസ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങൾ, ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments