Ticker

6/recent/ticker-posts

പാൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു രണ്ടുപേർ മരിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

 


കോതമംഗലം: മാതിരപ്പിള്ളിയിൽ പാൽ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഇരമല്ലൂർ കാട്ടുകുടി എം.കെ. പ്രശാന്ത് കുമാർ (39), ഇരമല്ലൂർ തറയത്ത് അനീഷ്‌ കുമാർ (42) എന്നിവരാണ് അപകടത്തിൽ മരിച്ചത്.


സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായി തകർന്നു. സംഭവത്തിന് പിന്നാലെ ടാങ്കർ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post a Comment

0 Comments