വളർച്ചയെത്താത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നതിനെതിരെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ പൈതൽ' പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഹാർബറിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനവും പ്രചാരണ പോസ്റ്റർ അനാവരണവും നിർവഹിച്ചു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി മുഖ്യാതിഥിയായി. ബോധവൽക്കരണ പരമ്പരയുടെ ക്യാരക്ടർ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ നിർവഹിച്ചു.
'മീനൂട്ടി' എന്ന എ.ഐ. കഥാപാത്രം ഹ്രസ്വ വീഡിയോകളിലൂടെ ചെറുമത്സ്യബന്ധനത്തിനെതിരെ ബോധവൽക്കരണം നടത്തുന്ന രീതിയിലാണ് പ്രചാരണ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി ജി.ആർ.എഫ്.ടി.എച്ച്.എസ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
വാർഡ് കൗൺസിലർമാരായ സി.പി. നുസൈബ, കെ.എം. ഷമീം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, കൊയിലാണ്ടി തഹസിൽദാർ ബി. ബിന്ദു, മത്സ്യഫെഡ് പ്രൊജക്റ്റ് ഓഫീസർ കെ.കെ. അനുശ്രീ, ഫുഡ് സേഫ്റ്റി ഓഫീസർ ശ്വേത വേലായുധൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എം. സതീശൻ, പി.ഇ.ഡി.എ പ്രതിനിധി അഭിനവ്, ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി അംഗങ്ങൾ, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ പ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, ബോട്ട് ഉടമകൾ, വാട്ടർ അതോറിറ്റി പ്രതിനിധികൾ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.