തിരുവനന്തപുരം: ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 11-ന് അർധരാത്രി മുതൽ 24 മണിക്കൂർ സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ചു. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്.
നാലുവർഷം മുമ്പാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വർധിച്ചതായും ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹനങ്ങളുടെ പരിശോധനാ ഫീസ് എന്നിവ വലിയ തോതിൽ ഉയർന്നതായും തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തിൽ പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഐ.എൻ.ടി.യു.സിയും എസ്.ടി.യു.വും അറിയിച്ചിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് അവർ പിന്മാറിയതായി സംയുക്ത സമരസമിതി ആരോപിച്ചു. അതേസമയം ബി.എം.എസ്. സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകളെ രാവിലെ 10 മണിവരെ സർവീസ് നടത്തുന്നതിൽ നിന്നും, ആശുപത്രി യാത്രകൾക്കുള്ള സേവനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും, ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കാൻ തയ്യാറാണെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.