മേലടി: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി മേലടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിക്കോടി ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നുള്ള വയോജനങ്ങളെ പങ്കെടുപ്പിച്ച് വിവിധ പരിപാടികളോടെ വയോജന ദിനാചരണം സംഘടിപ്പിച്ചു.
വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുമായി ആരോഗ്യ പരിശോധന, പോഷകാഹാര ക്ലാസ്, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കോയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നെത്തിയ ഡയറ്റീഷ്യൻ ശ്രീമതി വിദ്യ വയോജനങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമായ ആഹാരരീതികളെക്കുറിച്ച് ക്ലാസ് നയിച്ചു.
മേലടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് വിവിധ ആരോഗ്യ പരിശോധനകളും നടത്തി. ആശാ വർക്കർമാരുടെ സജീവ പങ്കാളിത്തവും സഹകരണവും പരിപാടിയുടെ വിജയത്തിന് ഏറെ സഹായകമായി. വിവിധ വാർഡുകളിൽ നിന്നുള്ള വയോജനങ്ങളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിലും പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ആശാ വർക്കർമാർ ശ്രദ്ധേയമായ പങ്കുവഹിച്ചു.
തുടർന്ന് വയോജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പഴയകാല ഗാനങ്ങളും വിവിധ കലാപരിപാടികളും സദസ്സിന് ഗൃഹാതുരമായ അനുഭവം പകർന്നു. ആരോഗ്യ പ്രവർത്തകരുടെ മനോഹരമായ ഗാനാലാപനവും പരിപാടിക്ക് മാറ്റുകൂട്ടി.
സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വീണ മനോജ് അധ്യക്ഷത വഹിച്ചു. സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശ്രീ വിനോദ് സ്വാഗതം ആശംസിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ഷീബ പരിപാടിയുടെ വിവിധ കാര്യങ്ങൾ അവതരിപ്പിച്ചു. PRO പ്രവീൺ നന്ദി രേഖപ്പെടുത്തി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.