Ticker

6/recent/ticker-posts

അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പോലീസ് കേസെടുത്തു

 


പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് ചില വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം സ്കൂൾ അധികൃതർ അറിയുന്നത്. തുടർന്ന് സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും ചേർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ കഴിഞ്ഞ ജൂൺ മാസത്തിലാണ് ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ സ്കൂൾ അധികൃതർ പേരാമ്പ്ര പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംശയനിഴലിലുള്ള വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി മൊഴിയെടുത്തു. ഇതിന് പിന്നാലെയാണ് മൂന്ന് വിദ്യാർത്ഥികളെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്

Post a Comment

0 Comments