Ticker

6/recent/ticker-posts

ജില്ലാ ആശുപത്രിയിൽ രോഗിയുടെ പിതാവിന് നേരെ അക്രമം; സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണം – എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു



വടകര: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയുടെ പിതാവിന് നേരെ അക്രമം നടത്തിയെന്ന പരാതിയിൽ ബന്ധപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധിച്ച് SDPI വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ SDPI ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം ഉറപ്പാക്കേണ്ട ആശുപത്രിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തുന്ന ജീവനക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല,സജീർ വള്ളിക്കാട്,ഷെഫീഖ്.കെ.കെ,റഹീം.എം,സൈനുദ്ദീൻ അഴിയൂർ,മനാഫ് കുഞ്ഞിപ്പള്ളി, ഉനൈസ് ഒഞ്ചിയം എന്നിവർ നേതൃത്വം നൽകി.

[എസ്.ഡി.പി.ഐ. വടകര നിയോജക മണ്ഡലം കമ്മിറ്റി]

Post a Comment

0 Comments