ഒക്ടോബർ 25 മുതൽ 31 വരെ ചാത്തമംഗലം എൻ.ഐ.ടി. ഗ്രൗണ്ടിൽ നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് കുടിവെള്ള വിതരണത്തിനായി വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ചു. എൻ.ഐ.ടി. ഗ്രൗണ്ടിന് സമീപമുള്ള സ്വാഗതസംഘം ഓഫീസിൽ ക്രമീകരിച്ച ആദ്യ തണ്ണീർക്കുടത്തിൽ നിന്നുള്ള ജലവിതരണത്തിന്റെ ഉദ്ഘാടനം വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ കെ.കെ. രമ എം.എൽ.എ. നിർവഹിച്ചു.
പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം പരമ്പരാഗത രീതിയിൽ ശുദ്ധമായ തണുത്ത വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്ന് എം.എൽ.എ. വ്യക്തമാക്കി.
ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലിം കുന്നത്ത്, കമ്മിറ്റി വൈസ് ചെയർപേഴ്സൺമാരായ ടി.എം. ജോസഫ്, റോയ് മുരിക്കോലി, വെൽഫെയർ കമ്മിറ്റി കൺവീനർ കെ.എം.എ. നാസർ, ജോയിന്റ് കൺവീനർമാരായ മുഹമ്മദ് അസ്ലം, എബി ദേവസ്യ, പഞ്ചായത്ത് അംഗങ്ങളായ വി.പി. പുഷ്പവേണി, അജിത ആണിയംവീട്ടിൽ, ഫൗസിയ മുഹമ്മദ്, അൻഷിദ, സുബൈദ പുതിയാടം, രാജേന്ദ്രൻ മാസ്റ്റർ, ഡോ. ജോസ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.