Ticker

6/recent/ticker-posts

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരച്ചറിഞ്ഞു. മരിച്ചത് വിദ്യാർത്ഥികൾ


​കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് സ്കൂൾ വിദ്യാർത്ഥികൾ. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അവനിക (14), പ്ലസ് വൺ വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ചേമഞ്ചേരി സ്റ്റേഷന് സമീപം മംഗലാപുരം - ചെന്നൈ മെയിൽ തട്ടിയാണ് അപകടമുണ്ടായത്.
​ഞായറാഴ്ച വൈകിട്ട് 5.45-ഓടെയായിരുന്നു സംഭവം. അപകടത്തിൽ മൃതദേഹങ്ങൾ

ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ ആദ്യം ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് രാത്രി ഏറെ വൈകി ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.
​ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തുവരുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് അപകടം നടന്നത്. വികാസ് നോർത്ത് പാണകുളംകുനി സുരേഷ് - റീന ദമ്പതികളുടെ മകളാണ് അവനിക. തിരുവങ്ങൂർ കോഴിപ്പറമ്പത്ത് സുബിഷിന്റെയും സുനിഷയുടെയും മകനാണ് പാർത്ഥിബ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments