Ticker

6/recent/ticker-posts

മൈസൂരുവിൽ സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച്. കോഴിക്കോട് സ്വദേശി ഉൾപ്പെടെ 4പേർ മരണപ്പെട്ടു 31 പേർക്ക് പരിക്കേറ്റു


മൈസൂരു: മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ ഭീകരമായ അപകടത്തിൽ നാല് പേർ മരിച്ചു
 കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസ് ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ, ബസ് ക്ലീനർ മലയാളിയായ സുഹൈൽ എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
കോഴിക്കോട് നിന്നു ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന 'കാവേരി' എസി സ്ലീപ്പർ ബസും, പെരിയപട്ടണയിൽ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. പെരിയപട്ടണ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ദാരുണ സംഭവം നടന്നത്. ലോറി ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യാതൊരു മുന്നറിയിപ്പുമില്ലാതെ ലോറി പെട്ടെന്ന് എതിർ ദിശയിലേക്ക് വെട്ടിത്തിരിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.
അപകടത്തിൽ ആകെ 31 പേർക്കാണ് പരിക്കേറ്റത്. ഇതിൽ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മുഴുവൻ പേരെയും പെരിയപട്ടണ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര വിദഗ്ധ ചികിത്സ നൽകിവരികയാണ്.

Post a Comment

0 Comments