Ticker

6/recent/ticker-posts

സി.എം.ആർ.എൽ കേസ്: മുൻ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി. നോട്ടീസ്; അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം


കൊച്ചി: വിവാദമായ സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ്. കേസിൽ അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പിണറായിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. ഇ.ഡി അന്വേഷണം കൂടി പ്രഖ്യാപിക്കുന്നതോടെ ഒരേ സമയം രണ്ട് പ്രധാന അന്വേഷണങ്ങളാണ് പിണറായി വിജയൻ നേരിടേണ്ടി വരുന്നത്. അതേസമയം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ പിണറായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി ഈ മാസം 26, 27 തീയതികളിൽ കോടതി പരിഗണിച്ചേക്കുമെന്നാണ് വിവരം.

Post a Comment

0 Comments