തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ രാജി തീരുമാനത്തിൽ നിന്ന് പിന്മാറി. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തിര ഇടപെടലിനെയും അനുനയ നീക്കങ്ങളെയും തുടർന്നാണ് രാജി പിൻവലിക്കാൻ ശ്രീലേഖ തയ്യാറായത്. ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാമെന്ന് സംസ്ഥാന അധ്യക്ഷൻ ഉറപ്പുനൽകിയതായാണ് സൂചന. രാജി തീരുമാനം മാറ്റിയതോടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്ന രാജി സന്ദേശവും ശ്രീലേഖ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖ രാജി നൽകിയെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വ്യക്തിപരമായ കാരണങ്ങളാൽ സെപ്റ്റംബർ 30-ന് മേയർ വി.വി. രാജേഷിന് രാജിക്കത്ത് നൽകിയതായി ശ്രീലേഖ തന്നെ ശാസ്തമംഗലത്തെ 'കൗൺസിലർ അറിയിപ്പ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിക്കുകയായിരുന്നു.
ശ്രീലേഖയുടെ രാജി തലസ്ഥാനത്തെ ബി.ജെ.പിയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്നാണ് മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയ ചർച്ചകൾ നടത്തിയത്. കൗൺസിലർ പദവിയിൽ ശ്രീലേഖ തുടരുന്നതോടെ നിലവിലുള്ള കൗൺസിൽ അംഗബലത്തിൽ ബി.ജെ.പിക്ക് ആശങ്കപ്പെടേണ്ടതില്ലെന്ന സ്ഥിതിയായി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.