Ticker

6/recent/ticker-posts

മൂടാടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു


കൊയിലാണ്ടി: മൂടാടി പാലക്കുളത്ത് റെയിൽവേ ട്രാക്കിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊളാറവീട്ടിൽ ഇസ്മയിൽ (45) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് പാലക്കുളത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പരേതനായ മൊയ്തീന്റെയും കുഞ്ഞാമിനയുടെയും മകനാണ് ഇസ്മയിൽ. ഭാര്യ: മുംതാസ്. 
മകൾ: ഹന്ന ജാസ്മിൻ. സഹോദരങ്ങൾ: സലാം, ബഷീർ, മുസ്തഫ, മുഹമ്മദ്. ഖബറടക്കം നാളെ കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ നടക്കും.





Post a Comment

0 Comments