Ticker

6/recent/ticker-posts

അത്തോളി കൂമുള്ളിയിൽ വീടിന്റെ താൽക്കാലിക ഷെഡിന് തീപിടിച്ചു; ഗ്യാസ് സിലിണ്ടർ മാറ്റി വൻ ദുരന്തം ഒഴിവാക്കി അഗ്നിരക്ഷാസേന


​കൊയിലാണ്ടി: അത്തോളി കൂമുള്ളിയിൽ വീട് നിർമ്മാണത്തോടനുബന്ധിച്ച് തയ്യാറാക്കിയ താൽക്കാലിക ഷെഡിന് തീപിടിച്ചു. കൂമുള്ളി പാലോട്ട് മീത്തൽ കമലാക്ഷിയുടെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ തീപിടുത്തമുണ്ടായത്.
​വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴേക്കും ഷെഡിന്റെ മുക്കാൽ ഭാഗവും കത്തിനശിച്ചിരുന്നു. ഷെഡിനുള്ളിൽ ഇരുന്ന ഗ്യാസ് സിലിണ്ടർ അഗ്നിരക്ഷാസേന ഉടനടി പുറത്തേക്ക് സുരക്ഷിതമായി മാറ്റിയതിനാൽ വൻ ദുരന്തവും സ്ഫോടനവും ഒഴിവാകുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ ചേർന്ന് തീ പൂർണ്ണമായും അണച്ചു.
​സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ വിപിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ രതീഷ് കെ.എൻ, സുകേഷ് കെ.ബി, നിധിപ്രസാദ് ഇ.എം, അനൂപ് പി.പി, രജീഷ് വി.പി, സജീഷ്, ഹോംഗാർഡുമാരായ അനിൽകുമാർ പി.എം, റിജേഷ് ആർ.ഐ, ഗിരീഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്

Post a Comment

0 Comments