Ticker

6/recent/ticker-posts

മേലടി ഉപജില്ല ശാസ്ത്രോത്സവം 2026 ഒക്ടോബർ 6 7 തീയതികളിൽ

പയ്യോളി : മേലടി ഉപജില്ല ശാസ്ത്രോത്സവം 2026 ഒക്ടോബർ 6 7 തീയതികളിലായി ഉപജില്ലയിലെ 4 സ്കൂളുകളിൽ വെച്ച് നടത്തപ്പെടുകയാണ് 06/10/2026 ചൊവ്വാഴ്ച ഐടി മേള ജിവിഎച്ച്എസ്എസ് മേപ്പയൂർ സ്കൂളിൽ വച്ചും 06/10/2026 പ്രവർത്തിപരിചയമേള തൃക്കോട്ടൂർഎ യു പി സ്കൂളിൽ വച്ചും 07/10/2026 ബുധൻ ശാസ്ത്രമേള തൃക്കോട്ടൂർ എയുപി സ്കൂളിൽ വച്ചും 07/10/2026 ബുധൻ സാമൂഹ്യശാസ്ത്രമേള ഗവൺമെന്റ് യു പി സ്കൂൾ തുറയൂർ, ജി ഡബ്ലിയു എൽ പി എസ് , ജെംസ് സ്കൂൾ എന്നിവിടങ്ങളിൽ വച്ച് നടത്തപ്പെടുന്നു തൃക്കോട്ടൂർ യുപി സ്കൂളിൽ വച്ച് നടക്കുന്ന ശാസ്ത്രോത്സവത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ പ്രവീൺകുമാറും ഗവൺമെന്റ് യു പി സ്കൂൾ തുറയൂരിൽ വെച്ച് നടക്കുന്ന സാമൂഹ്യശാസ്ത്രമേള പഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയിലും കെജിഎംഎസ് കൊഴുക്കല്ലൂരിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിബിത. ടിയും ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു മൊത്തം3522 വിദ്യാർത്ഥികൾ പങ്കെടുക്കുന്നു
 പത്രസമ്മേളനത്തിൽ മേലടി എ ഇ ഒ കെ വി പ്രേമചന്ദ്രൻ , സജീവൻ കുഞ്ഞോത്ത് ഇ.ദീപ, പി അനീഷ്, ആർ. പി ഷോഭിദ്, എ. ടി വിനീഷ്, സുഭാഷ് സമത, വിപിൻ കൈതക്കൽ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments