കൊയിലാണ്ടി: കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ MLA യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഹെൽത്തി കൊയിലാണ്ടി” പദ്ധതിക്ക് തുടക്കമായി. കൊയിലാണ്ടി നഗരസഭാ ഹാളിൽ നടന്ന ആലോചനാ യോഗം കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി തഹസിൽദാർ ബിന്ദു സ്വാഗതം പറഞ്ഞു.കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ടി.പി അഷറഫ് ആമുഖ ഭാഷണം നടത്തി.പദ്ധതിയുടെ വിശദീകരണം ബൈജു ആയടത്തിൽ, ഡോ. ഫായിസ് മുഹമ്മദ് എന്നിവർ നിർവഹിച്ചു.
മണ്ഡലത്തിലെ ഡിസബിലിറ്റി , മുതിർന്ന പൗരർ, ജീവിതശൈലി രോഗങ്ങൾ എന്നീ മൂന്ന് പ്രധാന മേഖലകളിൽ കൃത്യമായ ഡാറ്റാ ശേഖരണം നടത്തി, ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ കണ്ടെത്തി അതിന്റെ അടിസ്ഥാനത്തിൽ പദ്ധതികളും ഇടപെടലുകളും ആവിഷ്കരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആദ്യഘട്ടത്തിൽ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പഞ്ചായത്ത്/മുനിസിപ്പൽ തല യോഗങ്ങളും തുടർന്ന് വാർഡ് തല സംഘങ്ങളും രൂപീകരിച്ച് പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് എത്തിക്കും. RPwD Act പ്രകാരമുള്ള 21 ഭിന്നശേഷി വിഭാഗങ്ങളിലുള്ളവരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ പഠിക്കുക, ' മുതിർന്ന പൗരരുടെ കൃത്യമായ വിവരശേഖരണം നടത്തുക, ജീവിതശൈലി രോഗങ്ങൾ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പ് കണ്ടെത്തുന്നതിനായി സ്ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുക.
പരിശീലനം ലഭിച്ച NSS വിദ്യാർത്ഥികൾ, വിവിധ വിദ്യാർത്ഥി കൂട്ടായ്മകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ സർവേ ഡിജിറ്റൽ രീതിയിൽ നടത്തുകയും വിവരങ്ങൾ ഏകോപിപ്പിച്ച് സമഗ്രമായ ഡാഷ്ബോർഡ് തയ്യാറാക്കുകയും ചെയ്യും.
വാർഡ് തലത്തിൽ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് മണ്ഡലം തലത്തിൽ ആവശ്യമായ ഇടപെടലുകൾ ആസൂത്രണം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കും.
മൂന്നാം ഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികൾ, ഉദ്യോഗസ്ഥർ, ആസൂത്രണ സമിതികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കണ്ടെത്തിയ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യങ്ങൾ വിലയിരുത്തി പദ്ധതികൾ രൂപീകരിക്കുകയും അവ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
സർവേ, ഡാറ്റാ ഏകീകരണം, പദ്ധതി രൂപീകരണം, നടപ്പാക്കൽ, നിരീക്ഷണം എന്നിവ ഉൾപ്പെടുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിലൂടെ പദ്ധതിയുടെ വ്യക്തമായ Output, Outcome കണ്ടെത്തുകയാണ് ലക്ഷ്യം.
ഭരണകൂടത്തിന്റെ ഇടപെടലുകൾക്കൊപ്പം ജനകീയ പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി “Compassionate Koyilandy” എന്ന പേരിൽ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കാനും പദ്ധതിയുണ്ട്. യുവജനങ്ങൾ ,കുടുംബിനികൾ ,മുതിർന്ന പൗരർ തുടങ്ങി വിവിധ മേഖലകളിൽ സേവനം ചെയ്യാൻ താൽപര്യമുള്ളവരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന സന്നദ്ധ ശൃംഖലയുടെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടക്കും.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് അശ്വതി , മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ ഡി വോൾഗ ,തിക്കോടി പഞ്ചായത്ത് പ്രസിഡൻറ് ഒ കെ ഫൈസൽ ,ചെങ്ങോട്ട് കാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഭാസ്ക്കരൻ, ചേമഞ്ചേരി പ്രസിഡൻറ്റ് അജയ് ബോസ്, പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു, . ജില്ലാ വനിതാ ശിശു വികസന പദ്ധതി ഓഫീസർ അഫ്സത്ത് ,ഡെപ്യൂട്ടി ഡി.എം.ഒ രാജേഷ് ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .സുനിത ,എന്നിവർ സംസാരിച്ചു .
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.