കൊല്ലം: ഏറെക്കാലമായി നാട്ടുകാർ കാത്തിരുന്ന കൊല്ലംചിറയുടെ സൗന്ദര്യവൽക്കരണ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്.
പദ്ധതിയുടെ നിർവഹണ ഏജൻസിയായ കെല്ലിന്റെ എഞ്ചിനീയർമാരും കരാറുകാരും നൽകിയ വിവരമനുസരിച്ച്, തടസ്സങ്ങളൊന്നും നേരിടാത്ത പക്ഷം ഏകദേശം മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി മനോഹരമായ മേൽക്കൂരയോടുകൂടിയ മൂന്ന് കുളിക്കടവുകൾ, ചുറ്റുമുള്ള ടൈൽ പാകിയ നടപ്പാത, ഇരിപ്പിടങ്ങൾ, വൈദ്യുത ലൈറ്റുകൾ, ഓപ്പൺ ജിം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.
നവീകരണം പൂർത്തിയാകുന്നതോടെ കൊല്ലംചിറ കൂടുതൽ ആകർഷകമായ വിനോദസഞ്ചാര-വിശ്രമ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.