Ticker

6/recent/ticker-posts

കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു, നാലുപേരെ കാണാതായി


​തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനത്തതോടെ വിവിധ ജില്ലകളിലായി ആറുപേർ മരണപ്പെട്ടു. ഇടുക്കി, കോട്ടയം ജില്ലകളിൽ മണ്ണിടിച്ചിലിലും മലപ്പുറത്ത് മലവെള്ളപ്പാച്ചിലിലുമാണ് ദുരന്തമുണ്ടായത്. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് സഹോദരങ്ങൾ മരണപ്പെട്ടു. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശിയും പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥനും മരണപ്പെട്ടു. ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
​മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ: രണ്ടു മരണം, നാലുപേരെ കാണാതായി
​മലപ്പുറം പൂക്കോട്ടുംപാടം ടി.കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ആറുപേർ ഒഴുക്കിൽപ്പെട്ടതിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. ചെറു വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയവരാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്.
​തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), എടരിക്കോട് മാങ്ങാടൻ അനസ് (27) എന്നിവരാണ് മരിച്ചത്. കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ നഗർ സ്വദേശി സജിത എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
​സംഭവസ്ഥലത്ത് വെളിച്ചക്കുറവും പുഴയിൽ വെള്ളം ഉയരുന്നതും കാരണം ഞായറാഴ്ച രാത്രി തെരച്ചിൽ ഭാഗികമായി നിർത്തിവെച്ചിരുന്ന തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിച്ചു

Post a Comment

0 Comments