Ticker

6/recent/ticker-posts

വടകര, കൊയിലാണ്ടി ,പേരാമ്പ്ര റൂട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് .യാത്രക്കാർ വലഞ്ഞു

വടകര: വടകരയിൽ നിന്ന് കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു .ഇതേ തുടർന്ന് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ വലഞ്ഞു.അധികാരികളും ബസ് ജീവനക്കാരും തമ്മിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരം തുടരാൻ തീരുമാനമായത്
 സംയുക്ത ട്രേഡ് യൂണിയനുകളുടെയും ബസ് ഉടമകളുടെയും യോഗത്തിലാണ് സമരം നടക്കുന്നത്   . ലിങ്ക് റോഡിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബസുകൾ പഴയ സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തണമെന്ന വടകര ട്രാഫിക് പോലീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്.

 

Post a Comment

0 Comments