Ticker

6/recent/ticker-posts

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ നിന്ന് വെടിയുണ്ടകളും മദ്യവും കണ്ടെത്തിയ സംഭവം: മൂന്ന് പേർ കസ്റ്റഡിയിൽ


​താമരശ്ശേരി: താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽ നിന്നും 70 വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കമ്മാളൻകുന്നത്ത് അമരാപുരിയിൽ ബൈജു (55), നെല്ലിപ്പൊയിൽ മീനാട്ടുകുന്നേൽ ജിതിൻ മൈക്കിൾ, ഈങ്ങാപ്പുഴ മലപ്പുറം വെള്ളാടിക്കാവിൽ കെ. എം. ഷാജി എന്നിവരെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

​ആയുധ നിയമപ്രകാരം കേസ്

​വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തിൽ ആയുധ നിയമത്തിലെ 3, 25 (1), 25 (1 B) എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രദേശത്ത് അനധികൃതമായി ആയുധങ്ങളും വെടിയുണ്ടകളും എത്തിച്ചതിനെക്കുറിച്ച് പോലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​എക്സൈസ് കേസും രജിസ്റ്റർ ചെയ്തു

​വെടിയുണ്ടകൾക്ക് പുറമേ അതേ വീട്ടിൽ നിന്ന് 63 കുപ്പി അനധികൃത മദ്യവും പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. മദ്യം സൂക്ഷിച്ച സംഭവത്തിൽ താമരശ്ശേരി എക്സൈസും പ്രതികൾക്കെതിരെ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

Post a Comment

0 Comments