തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റാൻ സർക്കാർ തീരുമാനം. ഇനി മുതൽ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ 'ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്റർ' എന്ന പേരിൽ അറിയപ്പെടും. മാനസികാരോഗ്യ മേഖലയെക്കുറിച്ച് സമൂഹ നിലനിൽക്കുന്ന മുൻവിധികൾ ഒഴിവാക്കുന്നതിനും സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനുമാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി.
ഭൗതിക സാഹചര്യങ്ങളും ചികിത്സയും ആധുനികവത്കരിക്കും
പേരുമാറ്റത്തോടൊപ്പം തന്നെ ഈ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. നിലവിലുള്ള ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ആധുനികവത്കരിക്കുകയും രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുകയും ചെയ്യും.
മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിലുള്ള ഭീതിയും അകൽച്ചയും മാറ്റിയെടുക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.