Ticker

6/recent/ticker-posts

പയ്യോളിയിൽ ബസ് അപകടം: 20 ഓളം പേർക്ക് പരിക്ക്

പയ്യോളി അയനിക്കാട് 24ാം മൈൽസിൽ ബസ്സിന് പിറകിൽ ബസ് ഇടിച്ച് അപകടം 20 ഓളം പേർക്ക് പരിക്ക് ഇന്ന് വൈകിട്ട് 4 30 യാണ് സംഭവം പരിക്കേറ്റവരെ പയ്യോളിയിലെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷംകൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി 24 മൈൽസിൽ ആളെ ഇറക്കാൻ വേണ്ടി നിർത്തിയ കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിന് പിറകിൽ  ലിമിറ്റഡ് സ്റ്റോപ്പ് ബസ് പിടിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം

വടകര–കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന വിനായക ബസിന് പിറകിൽ കണ്ണൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കാവാലം ബസ് ഇടിക്കുകയായിരുന്നു. രണ്ട് ബസുകളും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം.
പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവർ: അനില (43), ശ്രീനിധി (22), അക്ഷയ (20), സുബില (49), ബന്ദു (48), അനഘ (19), മുരളീധരൻ (42), സ്നേഹ (23), ശ്രീഹരി (22), ഹാരിസ് (45), ഖദീജ (55), അനിൽകുമാർ (53), അഖിൽവേദ് (35), ശോഭന (63), സുബീഷ് (42), റൈഷി (39), ഷിനി (39), പ്രസന്ന (55), ശ്രീജ (52), മീനാക്ഷി (75).
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


 

Post a Comment

0 Comments