Ticker

6/recent/ticker-posts

ഇടുക്കി അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം; തിന്നർ ഉള്ളിൽച്ചെന്നതെന്ന് മാതാപിതാക്കൾ


ഇടുക്കി: അടിമാലിയിൽ ഒരുവയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ചു. വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. പെയിന്റിന് ഉപയോഗിക്കുന്ന തിന്നർ അബദ്ധത്തിൽ ഉള്ളിൽച്ചെന്നാണ് കുഞ്ഞുങ്ങൾ മരണപ്പെട്ടതെന്നാണ് മാതാപിതാക്കൾ നൽകുന്ന വിവരം.
​വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ നിലത്തു വീണെന്നും ഇത് കുട്ടികൾ അബദ്ധത്തിൽ കുടിക്കുകയായിരുന്നു എന്നുമാണ് അമ്മ പോലീസിന് മൊഴി നൽകിയത്. പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ തിന്നർ സൂക്ഷിച്ചിരുന്ന പാത്രം കണ്ടെത്തിയിട്ടുണ്ട്.
​സംഭവത്തിൽ അടിമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും പുറത്തുവന്ന ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments