Ticker

6/recent/ticker-posts

ചെങ്ങോട്ടുകാവിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; തിരിച്ചറിഞ്ഞില്ല

  



കൊയിലാണ്ടി: ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനും ഇടയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് മരണപ്പെട്ടത്.   അപകടവിവരമറിഞ്ഞ് റെയിൽവേ പോലീസും കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചു.

നിലവിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. മരിച്ചയാളെ തിരിച്ചറിയുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post a Comment

0 Comments