Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ രക്ഷകനായ ബിനീഷ് മഠത്തിക്കണ്ടിയെ അനുമോദിച്ചു


പയ്യോളി:ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപടർന്നപ്പോൾ മനസ്സാന്നിധ്യം കൈവിടാതെ തീ അണച്ച് യാത്രക്കാരെ രക്ഷിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം താൻ ഡ്രൈവറായ ബസ്സിൽ യുവതി കുഴഞ്ഞ് വീണപ്പോൾ കൊയിലാണ്ടി താലുക്കാശുപത്രിയിലേക്ക് ബസ്സ് കയറ്റി ചികിത്സ ലഭ്യമാക്കുകയും ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർ മഠത്തിക്കണ്ടി ബിനീഷിനെ 
 തിക്കോടി പഞ്ചായത്ത് ബസാർ സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷൻ അനുമോദിച്ചു.മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ ബിനീഷിന് മൊമെന്റോ നൽകി അനുമോദിച്ചു. റസിഡൻ്റ്സ് പ്രസിഡന്റ് ടി. ഖാലിദ് അധ്യക്ഷനായി.വാർഡ്‌ മെമ്പർ ഷഫ്‌ന ഷാനവാസ്,ട്രഷറർ സി.കെ ബാലകൃഷ്ണൻ സംസാരിച്ചു.
സെക്ടറി സി.ബാലൻ സ്വാഗതവും
സി.എം സുജാത നന്ദിയും പറഞ്ഞു



 

Post a Comment

0 Comments