പയ്യോളി: സ്വച്ഛത ഹി സേവ 2026ന്റെ ഭാഗമായി “കൈയോട് കൈ” എന്ന സന്ദേശവുമായി പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ കോസ്റ്റൽ ഡേ ആചരിച്ചു. ഇതിന്റെ ഭാഗമായി പയ്യോളി കടൽത്തീരത്ത് വിപുലമായ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.
ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ എൻ. സാഹിറ നിർവഹിച്ചു. ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു സ്വാഗതം പറഞ്ഞു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ബാലകൃഷ്ണൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം. ഹൈറുന്നിസ, വാർഡ് കൗൺസിലർ മുസ്തഫ, റയിസ റാഫി എന്നിവർ ആശംസകൾ അറിയിച്ചു.സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ടി രാജേന്ദ്രൻ നന്ദി പറഞ്ഞു ,ഹെൽത്ത് ഇൻസ്‌പെക്ടർ സതീശൻ, ശുചിത്വ മിഷൻ വൈ പി ജമീഷ ടി, RGSA കോർഡിനേറ്റർമാരായ ഷിജിന,നീതു, മഞ്ജു എന്നിവർ സംബന്ധിച്ചു.
നഗരസഭ ജനപ്രതിനിധികൾ, കണ്ടിജന്റ് ജീവനക്കാർ, ഹരിതകർമ്മ സേന അംഗങ്ങൾ, താലൂക്ക് ദുരന്ത നിവാരണ സേന (TDRF) പയ്യോളി യൂണിറ്റ് അംഗങ്ങൾ, ടി.എസ്.ജി.വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. വിദ്യാർത്ഥികൾ, ഭാരതീയ മത്സ്യ പ്രവർത്തക സംഘം പയ്യോളി ഗ്രാമസമിതി അംഗങ്ങൾ, അമൃത ഭാരതി വിദ്യാനികേതൻ വിദ്യാർത്ഥികളും അധ്യാപകരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.