Ticker

6/recent/ticker-posts

വടകര കൈനാട്ടിയിൽ നിർത്തിയിട്ടിരുന്ന കാർ പൂർണ്ണമായി കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം


വടകര:  കൈനാട്ടി ദേശീയപാതയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായി കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണിയോടെയായിരുന്നു സംഭവം.  റോഡരികിൽ പാർക്ക് ചെയ്ത് ഉടമ പുറത്തുപോയ വാഹനത്തിനാണ് തീപിടിച്ചത്.
ഉച്ചയോടെ കാറിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. അപകടസമയത്ത് കാറിനുള്ളിൽ ലാപ്ടോപ്പ് സൂക്ഷിച്ചിരുന്നതായി അറിയുന്നു.
വിവരമറിഞ്ഞ് വടകരയിൽ നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ ഉടനടി സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. സമയബന്ധിതമായ ഇടപെടൽ കാരണം വൻ ദുരന്തവും ആളപായവും ഒഴിവായി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Post a Comment

0 Comments