Ticker

6/recent/ticker-posts

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 51 കിലോ കഞ്ചാവ്

  
പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 25.88 ലക്ഷം രൂപ വിലമതിക്കുന്ന 51.750 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് അധികൃതർ പിടികൂടി. പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും തൃശൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനും ചേർന്നാണ് പരിശോധന നടത്തിയത്.
​ട്രെയിനുകൾ വഴി വൻതോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ സ്റ്റേഷനിൽ ആളില്ലാത്ത നിലയിൽ കണ്ടെത്തിയ അഞ്ച് ബാക്ക്പാക്കുകൾ ആർ.പി.എഫിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
​ഓരോ ബാഗിലും രണ്ട് കിലോഗ്രാം വീതമുള്ള അഞ്ചോളം പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ലഹരിക്കടത്തുകാർ ബാഗുകൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് നിഗമനം. സംഭവത്തിൽ കഞ്ചാവ് എത്തിച്ച പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments