Ticker

6/recent/ticker-posts

തിക്കോടിയിൽ ദേശീയപാതക്ക് മുകളിൽ വീണ്ടും യാത്രക്കാരെ ഇറക്കിവിട്ടു.

 തിക്കോടി:  നിയമലംഘനങ്ങൾ തുടർക്കഥയാകുന്നു  തിക്കോടിയിൽ ദേശീയപാതക്ക് മുകളിൽ വീണ്ടും യാത്രക്കാരെ ഇറക്കിവിട്ടു.
ഇന്ന് രാവിലെയും യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിട്ട സംഭവം നടന്നു.കഴിഞ്ഞ ദിവസമാണ് യാത്രക്കാരെ തിക്കോടിയിൽ ഇറക്കാൻ ശ്രമം നടത്തിയപ്പോൾ പ്രതിഷേധിക്കുകയും തുടർന്ന് ബസ് തിരികെ നന്തിയിലൂടെ സർവീസ് റോഡിൽ പ്രവേശിച്ച് തിക്കോടി ടൗണിൽ യാത്രക്കാരെ ഇറക്കേണ്ടി വരികയും ഉണ്ടായി

അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാവാത്തതിൽ പ്രതിഷേധം ശക്തിപ്പെട്ടു വരികയാണ്  .രാത്രിയിൽ തിക്കോടി ദേശീയപാതക്ക് മുകളിൽ യുവതിയെ ഇറക്കിവിട്ടത് ഏറെ ചർച്ചയാക്കുകയും ബസ് ഉടമയ്ക്കും ജീവനക്കാർക്കും എതിരെ നടപടി ഉണ്ടാവുകയും ചെയ്തിരുന്നു എന്നാൽ ഇതൊന്നും ബാധിക്കില്ലെന്ന് മട്ടിലാണ് ബസ് ജീവനക്കാർ നിയമം ലംഘിച്ചുകൊണ്ട് വീണ്ടും ദേശീയപാതയ്ക്ക് മുകളിലൂടെ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. കർശന നടപടി സ്വീകരിക്കണം ഇന്നാണ് തിക്കോടിയിലെ യാത്രക്കാർ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments