Ticker

6/recent/ticker-posts

​മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ലോറി മറിഞ്ഞു; കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

 
​വടകര: മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി വീണ് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ട്രാക്കിന്റെ പ്രവൃത്തികൾക്കായി നിർമാണ സാമഗ്രികൾ എത്തിച്ച ലോറിയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
​കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കിൽ ലോറിയുടെ പിൻഭാഗം താഴ്ന്നു കിടക്കുന്ന നിലയിലും മുകൾഭാഗം പ്ലാറ്റ്‌ഫോമിൽ തട്ടി നിൽക്കുന്ന നിലയിലുമാണുള്ളത്. അപകടത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി ലോറി ട്രാക്കിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്

Post a Comment

0 Comments