മേപ്പയ്യൂർ: മയക്കുമരുന്നിനെതിരെ കേരള സർക്കാർ നടപ്പാലാക്കുന്ന തൂഫാൻ പദ്ധതിയുടെ പ്രചരണാർത്ഥം മേപ്പയ്യൂർ ഗവഃ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ എച്ച്. എസ്.എസ്, വി.എച്ച്. എസ്.ഇ വിഭാഗ ങ്ങളിലെ നാഷനൽ സർവ്വീസ് സ്‌കീം യൂനിറ്റു കളുടെ നേതൃത്വത്തിൽ തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും വാക്കത്തോണും സംഘടിപ്പിച്ചു. മേപ്പയ്യൂർ പോലീസ് സ്റ്േഷൻ എസ്. എച്ച്. ഒ എസ്.ഡി.അഞ്ജിത 200 വളണ്ടിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിച്ചു. വളണ്ടിയർമാർക്ക് തൂഫാൻ ലോഗോ പതിച്ച തൊപ്പികൾ നൽകിയാണ് പ്രഖ്യാപനം നിർവ്വഹിച്ചുത്.
സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് എൻ.ജയന്തി സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുനിത ആച്ചിക്കുളങ്ങര, സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.സുനന്ദ , സ്റ്റാഫ് സെക്രട്ടറി എ.പി.ഇസ്മയിൽ, ജനാധിപത്യ വേദി ചെയർപേഴ്സൺ ടി.പി.
വൈസൂര്യ എന്നിവർ സംസാരിച്ചു. എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ അനുഷ വി.ആർ പദ്ധതി വിശദീകരണം നടത്തി.
മേപ്പയ്യൂർ ടൗണിൽ നടന്ന വാക്കത്തോൺ സമാപന സമ്മേളനത്തിൽ വളണ്ടിയർമാരുടെ കലാപരിപാടികൾ ഉണ്ടായി. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി നിബിത ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്‌കൂൾ എസ് എം സി ചെയർമാൻ ഷബിർ ജനത്ത് അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.കെ.പ്രമോദ് കുമാർ സ്വാഗതം പറഞ്ഞു. ഫിഗ സവിൻ ദൃഢപ്രതിജ്ഞ ചൊല്ലി കൊടുത്തു. എൻ. എസ് എസ് മുൻ പി. എ. സി അംഗംകെ.സി. അബ്ദുൾ സമദ്, എൻ. എസ്.എസ് ദിന സന്ദേശം നൽകി. വാർഡ് മെമ്പർ ജാഫർ, പി.ടി എ വൈസ് പ്രസിഡണ്ട് കെ.എം.എ അസീസ്. മേപ്പയ്യൂർ പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ. പ്രിയേഷ് കുമാർ, വി.എച്ച് എസ് ഇ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഹബീബത്ത്, റോവർ ചാർജ് സി.വി.സജിത്ത് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വളണ്ടിയർ കെ.നിഹാൽ നന്ദി പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.