Ticker

6/recent/ticker-posts

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


 
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാതയോരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ, ഫൂട്ട് ഓവർ ബ്രിഡ്‌ജിന് സമീപമാണ് സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്തുനിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരുകിൽ നിർത്തി പുറത്തിറങ്ങുകയായിരുന്നു. അതിവേഗം കാറിലേക്ക് തീ ആളിപ്പടർന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന്  തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും   നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളും പന്തീരാങ്കാവ് പോലീസും സംഭവസ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്.   

Post a Comment

0 Comments