Ticker

6/recent/ticker-posts

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരണപ്പെട്ടു

കൊയിലാണ്ടി: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി കൊല്ലം സ്വദേശി മരിച്ചു. കൊല്ലം താഴത്തെവളപ്പിൽ താമസിക്കുന്ന മാടത്ത്മ്മൽ മുഹമ്മദ് ഫാസിൽ (29) ആണ് മരണപ്പെട്ടത്.
പനിയെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മൂന്ന് ദിവസം ചികിത്സയിലായിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മുഹമ്മദ് ഫാസിൽ മരണപ്പെട്ടത്.

Post a Comment

0 Comments