Ticker

6/recent/ticker-posts

റോഡുകൾ ഗതാഗതയോഗ്യമാക്കണം: വാഴനട്ട് പ്രതിഷേധം


പയ്യോളി നഗരസഭ പരിധിയിൽതകർന്നുകിടക്കുന്ന   ബിസ്മിനഗർറോഡിലും ഐപിസി റോഡി ലും ഓട്ടോ തൊഴിലാളികൾ വാഴ നട്ട് പ്രതി ഷേധിച്ചു. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ( സിഐടിയു) പയ്യോളി സെക്ഷൻ കമ്മറ്റിയുടെ നേതൃത്വ ത്തിലാണ് പ്രതിഷേധസമരം സംഘടിപ്പിച്ച ത്.  തകർന്ന്കിടക്കുന്ന റോഡുകൾ ഗതാഗ തയോഗ്യമാക്കണമെന്ന ആവശ്യംഅധികാ രികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത അധികൃതരു ടെ നിരുത്തരവാദപരമായ നിലപാടിനെതി രെ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമെന്ന് യൂണിയൻ നേതാക്കൾ പറ ഞ്ഞു. പ്രതിഷേധ സമരം പ്രസിഡൻ്റ് കെ സി സജീവൻ ഉദ്ഘാടനം ചെയ്തു. പ്രദീപൻ തോലേരി അധ്യക്ഷനായി. കെ അർജുൻ, ഇർഷാദ്, നിജാഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി നൗഫൽ പുതിയോ ട്ടിൽ സ്വാഗതം പറഞ്ഞു.
 

Post a Comment

0 Comments