Ticker

6/recent/ticker-posts

പയ്യോളിയിൽ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു


പയ്യോളി: ദേശീയ പാതയിൽ അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. അയനിക്കാട് മഠത്തിൽ മുക്ക് കുറുവങ്ങാട്ട് താഴ അരുൺ എന്ന ബാലകൃഷ്ണൻ (60) ആണ് മരിച്ചത്. തിരുവോണ നാളിൽ ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം നടന്നത്.
ചികിത്സയിലിരിക്കെ അന്ത്യം
ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ കാർ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന ബാലകൃഷ്ണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ കാൽ മുറിച്ചു മാറ്റിയിരുന്നു. നാല് ദിവസമായി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ: രാധ. മക്കൾ: അരുണിമ, അനുരാഗ്, പരേതനായ അനിരുദ്ധ്. മരുമകൻ: ശിൽപേഷ്.

Post a Comment

0 Comments